Connect with us

First Gear

ആൾട്ടോ വിപണിയിലെത്തിയിട്ട് 20 വർഷം; വിറ്റഴിച്ചത് 40 ലക്ഷത്തിലേറെ വാഹനങ്ങൾ

Published

|

Last Updated

കൊച്ചി | 20ാം വാർഷികം ആഘോഷിച്ച് സാധാരണക്കാരൻറെ പ്രിയ വാഹനമായ ആൾട്ടോ. 2000-ത്തിലാണ് ആള്‍ട്ടോ ആദ്യമായി വിപണിയിലിറക്കിയത്. നാലാം വർഷത്തിൽ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്‍ക്കുന്ന കാറായി ആൾട്ടോ മാറിക്കഴിഞ്ഞു.

2008-ല്‍, ആള്‍ട്ടോ 10 ലക്ഷം സന്തുഷ്ടരായ ഉപഭോക്താക്കളുടെ കുടുംബമെന്ന നാഴികക്കല്ലില്‍ എത്തിച്ചേര്‍ന്നു. അടുത്ത നാഴികക്കല്ലായ 20 ലക്ഷം വില്‍പ്പന 2012-ല്‍ മറികടന്നു. തുടര്‍ന്ന് 2016-ല്‍ 30 ലക്ഷം. ഈ ആഗസ്തിൽ ആള്‍ട്ടോ  40 ലക്ഷം വില്‍പ്പന മറികടന്നു. പാസഞ്ചര്‍ കാര്‍ വിഭാഗത്തില്‍ ഏറ്റവും വില്‍പ്പനയുള്ള മോഡല്‍ എന്ന സ്ഥാനം കഴിഞ്ഞ 16 വര്‍ഷം തുടർച്ചയായി ആൾട്ടോക്കാണ്.

2019-20 വര്‍ഷത്തില്‍ 76% ആള്‍ട്ടോ ഉപഭോക്താക്കളും അവരുടെ ആദ്യ കാറായി ആള്‍ട്ടോയെയാണ് തെരഞ്ഞെടുത്തത്. ഇത് ഈ വര്‍ഷം 84% ആയി ഉയര്‍ന്നിരിക്കുകയാണ്. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, സൗത്ത് ഏഷ്യ എന്നീ വിപണികളിലുള്‍പ്പെടെ 40 രാജ്യങ്ങളിലേക്ക് ആള്‍ട്ടോ കയറ്റുമതി ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest