മുഴുവന്‍ വിദൂര, സ്വകാര്യ കോഴ്‌സുകളും ശ്രീനാരായണ സര്‍വകലാശാലക്കു കീഴിലാക്കുന്ന വ്യവസ്ഥക്ക് ഹൈക്കോടതിയുടെ സ്റ്റേ

Posted on: October 13, 2020 5:16 pm | Last updated: October 13, 2020 at 5:16 pm

കൊച്ചി | ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സിലെ പ്രധാന വ്യവസ്ഥ സ്റ്റേ ചെയ്ത് ഹൈക്കോടതി. സംസ്ഥാനത്തെ മുഴുവന്‍ വിദൂര, സ്വകാര്യ കോഴ്‌സുകളും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്കു കീഴിലാക്കിക്കൊണ്ടുള്ള വ്യവസ്ഥയാണ് സ്റ്റേ ചെയ്തത്. വ്യവസ്ഥക്കെതിരെ പത്തനംതിട്ടയിലെ പാരലല്‍ കോളജ് വിദ്യാര്‍ഥികളും മാനേജ്മെന്റുകളും സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.

ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള സ്ഥാപനത്തില്‍ പഠിക്കാനുമുള്ള അവകാശത്തിന്റെ ലംഘനമാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥയെന്ന് ഹരജിയില്‍ പറഞ്ഞിരുന്നു.