ഇടുക്കി ഡാമില്‍ ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Posted on: October 13, 2020 9:54 am | Last updated: October 13, 2020 at 9:55 am


ഇടുക്കി |  കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയതോടെ ആദ്യഘട്ട ജാഗ്രതാ നിര്‍ദേശം പുറപ്പെചടുവിച്ചു.

ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 20ന് മുമ്പേ ജലനിരപ്പ് 2396.85 അടിയിലെത്തിയാല്‍ ഓറഞ്ച് അലേര്‍ട്ടും, 2397.85 അടിയിലെത്തിയാല്‍ റെഡ് അലേര്‍ട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാല്‍ ഡാം തുറക്കും.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളായി ശക്തമായ മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.