ആദ്യമായി ഒരു വിദേശ രാജ്യവുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ച് കംബോഡിയ

Posted on: October 13, 2020 8:15 am | Last updated: October 13, 2020 at 8:15 am

ബീജിംഗ് | കംബോഡിയയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വിദേശ രാജ്യവുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു. ചൈനയുമായാണ് സുപ്രധാന കരാര്‍. ഈ വര്‍ഷം ജനുവരി ആദ്യം മുതല്‍ തുടങ്ങിയ ചര്‍ച്ചയുടെ ഫലമായി കരാര്‍. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും, കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെനും ചര്‍ച്ചയില്‍ സംബന്ധിച്ചു. കരാറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.