നൈജീരിയയില്‍ പോലീസിനെതിരായ പ്രതിഷേധം ഏറ്റുമുട്ടലിലേക്ക്

Posted on: October 13, 2020 6:53 am | Last updated: October 13, 2020 at 9:42 am

അബുജ |  നൈജീരിയയില്‍ പോലീസിനെതിയി നടക്കുന്ന ജനകീയ പ്രതിഷേധം ആറാം ദിവസത്തിലേക്ക് കടന്നതോടെ ഏറ്റുമുട്ടലിലേക്ക് വഴിമാറുന്ുന. കഴിഞ്ഞ ദിവസം ജനങ്ങളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരു വിഭാഗത്ത് നിന്നും ഓരോ പേര്‍ വീതം മരണപ്പെട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെചിവെച്ചതായി ബി ബി സി റിപ്പോര്‍്ട്ട് ചെയ്തു.

വ്യാജ കേസുകളില്‍ പെടുത്തി അറസ്റ്റ് ചെയ്യുന്നതിനെതിരെയും കസ്റ്റഡി മരണങ്ങള്‍ക്കുമെതിരെയാണ് ജനകീയ പ്രതിഷേധം. സമാനമായ സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ജനങ്ങളുടെ ആവശ്യം തള്ളിയതും കുറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും ചെയ്തതോടെ പോലീസിനെതിരായ നിലപാട് ജനങ്ങള്‍ കടുപ്പിക്കുകയായിരുന്നു.