ലൈഫ് മിഷന്‍: സര്‍ക്കാര്‍ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്

Posted on: October 13, 2020 6:22 am | Last updated: October 13, 2020 at 10:17 am

കൊച്ചി |  ലൈഫ് ഇടപാടിലെ സി ബി ഐ അന്വേഷണം നിയമപരമല്ലെന്നും ഇതിനാല്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സി ബി ഐ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്. ഇതേ ആവശ്യം ഉന്നയിച്ച് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാവിലെ 10.15ന് ഇരു ഹരജികളും ഹൈക്കോടതി പരിഗണിക്കും. കേന്ദ്രസര്‍ക്കാറിന്റെ അനുമതിയില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി വിദേശ സഹായം സ്വീകരിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് വലിയ ഗൂഡാലോചനയും അഴിമതിയും നടന്നെന്നും സി ബി ഐ കോടതിയെ ബോധിപ്പിച്ചിരുന്നു.

ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സി ബി ഐ കേസെടുത്തത്. നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്ഥലം അനുവദിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.