Connect with us

International

അന്താരാഷ്ട്രാ തലത്തില്‍ ക്രൂഡ്‌ ഓയില്‍ വില വീണ്ടും കുറഞ്ഞു

Published

|

Last Updated

ലണ്ടന്‍ | കഴിഞ്ഞ ഒരാഴ്ചക്കിടെ സാമാന്യം ഭേദപ്പെട്ട നിലയിലായിരുന്ന അന്താരാഷ്ട്ര എണ്ണവിലയില്‍ വീണ്ടും ഇടിവ്.
ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചേസ്, യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് എന്നിവയിലാണ് തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ ഇടിവ് സംഭവിച്ചത്,

വിലയിടിഞ്ഞതോടെ ബ്രെന്റ് ക്രൂഡ് ബാരലിന് 42.22 യുഎസ് ഡോളറും,യുഎസ് വെസ്റ്റ് ടെക്‌സസ് 39.93 യുഎസ് ഡോളറിലുമെത്തി . ലിബിയയില്‍ ഉത്പാദനം തുടങ്ങിയതും അമേരിക്കയില്‍ ജനജീവിതം സാധാരണ നിലയിലാവാത്തതും വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട് .ഓയില്‍ വിലയിലുണ്ടായ തകര്‍ച്ചയോടെ ഓഹരി വിപണിയും കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. വിലയിടിവ് എണ്ണ ഉത്പാദന രാജ്യങ്ങള്‍ക്കിടയില്‍ കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുകയാണ്. ആഗോളതലത്തില്‍ കൊവിഡ് മഹാമാരി പിടിമുറുക്കിയതോടെ എണ്ണ ഉത്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ “ഒപെക്” എണ്ണ ഉത്പാദനം പകുതിയായി കുറക്കുകയും നിലവിലെ സ്ഥിതി തുടരുവാനും സെപ്റ്റംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു,

Latest