അശ്ലീല പ്രചാരണം നടത്തിയ യൂ ട്യൂബറെ കൈയേറ്റം ചെയ്ത കേസ്: ഭാഗ്യലക്ഷ്മിയും കൂട്ടാളികളും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Posted on: October 12, 2020 10:42 pm | Last updated: October 13, 2020 at 8:36 am

തിരുവനന്തപുരം |  യൂ ട്യൂബു വഴി അശ്ലീലപ്രചാരണം നടത്തിയ ആളെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസിലെ മറ്റു പ്രതികളായ ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

തമ്പാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നു സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിറകെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

യു ട്യൂബ് വീഡിയോകളിലൂടെ സ്ത്രീകളെ അവഹേളിച്ചെന്ന് ആരോപിച്ചാണ് വിജയ് പി നായര്‍ എന്നയാളെ ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മി അറയ്ക്കലും ദിയ സനയും കയ്യേറ്റം ചെയ്യുകയും മാപ്പ് പറയിക്കുകയും ചെയ്തത്