Connect with us

Saudi Arabia

സഊദിയില്‍ ഫാല്‍ക്കണ്‍ ലേലത്തുക റെക്കോര്‍ഡിലേക്ക്; വിറ്റുപോയത് 566,000 റിയാലിന്

Published

|

Last Updated

റിയാദ്   | സഊദി അറേബ്യയിലെ റിയാദ് മാല്‍ഹാമിലെ കിംഗ് അബ്ദുല്‍ അസീസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഫാല്‍ക്കണ്‍ പക്ഷികളുടെ പ്രദര്‍ശന പരിപാടികളുടെ ഭാഗമായി നടക്കുന്ന നാലാം ദിനത്തില്‍ ഫാല്‍ക്കണ്‍ പക്ഷികളുടെ ലേലത്തുക റെക്കോര്‍ഡിട്ടതായി സഊദി വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്തു

ഫാല്‍ക്കണ്‍ ക്ലബ്ബില്‍ നടന്ന ലേലത്തില്‍ 566,000 റിയാലിനാണ് നാല് ഫാല്‍ക്കണുകള്‍ വിളിച്ചെടുത്തത്. ലേലം ആരംഭിച്ച് ആദ്യ മുപ്പത് മിനിറ്റിനുള്ളില്‍ 260,000 റിയാലുകള്‍ക്ക് 1015 ഗ്രാം തൂക്കമുള്ള “ഫാര്‍ക്ക് ഷഹീന്” ഇനത്തിലെ ഫാല്‍ക്കന്‍ ലേലത്തില്‍ പോയി. രണ്ടാം ലേലത്തില്‍ 135,000 റിയാലിന് 976 ഗ്രാം തൂക്കമുള്ള “ഫാര്‍ക്ക് ഷഹീന്‍” മൂന്നാം ലേലത്തില്‍ 101,000റിയാലിന് 1090 ഗ്രാം ഭാരമുള്ള “ഷഹീന്‍ ഖര്‍നാസും”നാലാം ലേലത്തില്‍ 70,000 റിയാലിന് 910 ഗ്രാം തൂക്കമുള്ള “ഫാര്‍ക്ക് ഷഹീന്‍” എന്നിവയാണ് ലേലത്തില്‍ പോയത് . ഈ വര്‍ഷത്തെ ഫാല്‍ക്കണ്‍റി ഫെസ്റ്റിവലിലെ ഏറ്റവും ഉയര്‍ന്ന തുകക്കുള്ള ലേലത്തിനാണ് മാല്‍ഹാമില്‍ സാക്ഷിയായത് . ഫെസ്റ്റിവല്‍ നവംബര്‍ പതിനഞ്ച് വരെ നീണ്ടുനില്‍ക്കും .കൊവിഡ്19 പശ്ചാത്തലത്തില്‍ കര്‍ശന ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളോടെയായിരിന്നു മേള സംഘടിപ്പിച്ചത്

Latest