Connect with us

Science

കാലാവസ്ഥയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങളുമായി ആര്‍ട്ടിക്കില്‍ നിന്ന് ശാസ്ത്രജ്ഞര്‍ മടങ്ങി

Published

|

Last Updated

ബര്‍ലിന്‍ | ആര്‍ട്ടിക്കിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒരു വര്‍ഷമായി കാലാവസ്ഥ സംബന്ധിച്ച പഠനം നടത്തുകയായിരുന്ന ശാസ്ത്രസംഘം ജര്‍മനിയിലെ കേന്ദ്രത്തിലേക്ക് മടങ്ങി. വരും പതിറ്റാണ്ടുകളിലെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് മികച്ച രീതിയില്‍ പ്രവചനം നടത്താന്‍ ഗവേഷകരെ സഹായിക്കുന്ന അതിപ്രധാന വിവരങ്ങളുമായാണ് ഇവര്‍ മടങ്ങിയത്.

ആര്‍ വി പോളാര്‍സ്‌റ്റേണ്‍ എന്ന കപ്പലിലാണ് സംഘം പുറപ്പെട്ടിരുന്നത്. തിങ്കളാഴ്ച ബ്രെമര്‍ഹാവനിലെ നോര്‍ത്ത് സീ തുറമുഖത്ത് കപ്പല്‍ എത്തി. ഒരു വര്‍ഷം മുമ്പ് ഇവിടെ നിന്നാണ് കപ്പല്‍ പുറപ്പെട്ടിരുന്നത്. അതികഠിനമായ ശൈത്യവും ധ്രുവക്കരടികളുമായിരുന്നു ഇവര്‍ക്ക് നേരിടേണ്ടി വന്ന പ്രധാന വെല്ലുവിളികള്‍. അതിനിടക്കാണ് കൊവിഡ് മഹാമാരിയും വന്നത്.

ചെയ്യാനുദ്ദേശിച്ചതെല്ലാം അടിസ്ഥാനപരമായി നേടിയെന്ന് പര്യവേക്ഷണ തലവന്‍ മാര്‍കസ് റെക്‌സ് പറഞ്ഞു. ഐസ് അയിര്, മഞ്ഞ്, വെള്ളം തുടങ്ങിയവയുടെ കണക്കറ്റ സാമ്പിളുകള്‍ ശാസ്ത്രജ്ഞര്‍ ശേഖരിച്ചിട്ടുണ്ട്. 20 രാജ്യങ്ങളില്‍ നിന്നുള്ള 300ലേറെ ശാസ്ത്രജ്ഞരാണ് സംഘത്തിലുണ്ടായിരുന്നത്. 150 ദശലക്ഷം യൂറോയാണ് ചെലവ്.

Latest