ഖുശ്ബു കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു: ഇന്ന് തന്നെ ബി ജെ പിയില്‍ ചേര്‍ന്നേക്കും

Posted on: October 12, 2020 10:36 am | Last updated: October 12, 2020 at 11:53 am

ന്യൂഡല്‍ഹി | പ്രമുഖ തെന്നിന്ത്യന്‍ നടിയും തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവും എ ഐ സി സി വക്താവുമായിരുന്ന ഖുശ്ബു പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടിക്കത്ത് സോണിയാ ഗാന്ധിക്ക് അയച്ച് നനല്‍കിയതായി ഖുശ്ബു പറഞ്ഞു. പാാര്‍ട്ടിയില്‍ തന്നെപോലുള്ള നേതാക്കള്‍ കടുത്ത അവഗണനയും അടിച്ചമര്‍ത്തലും നേരിട്ടതായി ഖുശ്ബു കത്തില്‍ പറയുന്നു.

താഴെക്കിടയിലുള്ള ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നേതാക്കളാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന തന്നെപോലുള്ളവരെ ഒതുക്കുകയാണ്. ഏറെ നാളത്തെ ആലോചനക്ക് ശേഷമാണ് പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഖുശ്ബു പറഞ്ഞു. ഇന്ന് തന്നെ ഡല്‍ഹിയിലെത്തി ഖുശ്ബു ബി ജെ പി അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ഖുശ്ബുവിനെ എ ഐ സി സിയുടെ വക്താവ് സ്ഥാനത്ത് നിന്നും നീക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഖുശ്ബു ബി ജെ പിയില്‍ ചേരുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എ ഐ സി സി വക്താവ് സ്ഥാനത്ത് നിന്നും നീക്കിയത്്. അുത്ത വര്‍ഷം തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വരാനരിക്കെ ബി ജെ പിയെ സംബന്ധിച്ചടത്തോളം വലിയ നേട്ടമാണ് ഖുശ്ബുവിന്റെ പാര്‍ട്ടി പ്രവേശനമെന്നാണ് തമിഴ്‌നാട് ഘടകം പറയുന്നത്.

തമിഴ്‌നാട്ടില്‍ വലിയ ജനപിന്തുണയുള്ള നടിയാണ് ഖുശ്ബുവെന്നും ഇത് തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷയെന്നും ഖുശ്ബു പറഞ്ഞു. ആറ് വര്‍ഷം മുമ്പായിരുന്നു ഖുശ്ബു കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.