Connect with us

National

നടി ഖുശ്ബുവിനെതിരെ കോണ്‍ഗ്രസ്; എ ഐ സി സി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി

Published

|

Last Updated

ന്യൂഡല്‍ഹി | പ്രമുഖ തെന്നിത്യന്‍ നടിയും തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബുവിനെതിരെ പാര്‍ട്ടി നടപടി. എ ഐ സി സിയുടെ വക്താവ് സ്ഥാനത്ത് നിന്നും നീക്കി. ഖുശ്ബു ബി ജെ പിയില്‍ ചേരുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പാര്‍ട്ട് നടപടി.

ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഖുശ്ബു ബി ജെ പിയില്‍ ചേരുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു പ്രതികരണവും ഖുശ്ബു നടത്തിയിട്ടില്ല. ബി ജെ പി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡല്‍ഹിയില്‍ എത്തിയതായും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വിഷയത്തോട് പ്രതികരിക്കാന്‍ ഖുശ്ബു തയ്യാറായില്ല. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും മറ്റും തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ രംഗത്ത് സജീവമായുണ്ടായ വ്യക്തിയാണ് ഖുശ്ബു.

 

 

---- facebook comment plugin here -----

Latest