Connect with us

Kerala

കേരളം പൊതുവിദ്യാഭ്യാസ രംഗത്തെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനം; പ്രഖ്യാപനം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം | പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ നേട്ടം കൈവരിച്ച കേരളത്തിനായി ഖ്യാതിക്കായി ഒരു പൊന്‍തൂവല്‍ കൂടി. മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം ഇനി അറിയപ്പെടും. ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. മന്ത്രി ഡോ. ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.

കിഫ്ബി ധനസഹായത്തോടെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പൊതുവിദ്യാഭ്യാസ രംഗത്ത് ഈ വലിയ നേട്ടം എത്തിപ്പിടിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞത്. 16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങളാണ് സ്മാര്‍ട് ക്ലാസ്റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4752 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികള്‍ ഒന്നാംഘട്ടത്തില്‍ സജ്ജമാക്കി. പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളില്‍ 11,275 സ്‌കൂളുകളില്‍ ഹൈടെക് ലാബും തയ്യാറാക്കി.

 

 

---- facebook comment plugin here -----

Latest