Connect with us

International

നൈജീരിയയില്‍ ഭീകരാക്രമണം: 12 മരണം- എട്ട് പേര്‍ക്ക് പരുക്ക്

Published

|

Last Updated

അബുജ |  നൈജീരിയയിലുണ്ടായ ഭീകരാക്രമണത്തില്‍ 12 മരണം. എട്ട് പേര്‍ക്ക് പരുക്കേറ്റു. നൈജീരിയയുടെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ കടുനയിലാണ് ആക്രമമം. ഇവിടുത്തെ കിടന്‍ഡന്‍, കടായ് എന്നീ ഗ്രാമ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. നാളുകളായി ഈ മേഖലയില്‍ പ്രാദേശിക ഭീകര സംംഘടനകള്‍ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ ഭാഗമാണ് ആക്രമണമെന്നാണ് വിവരം.

ബൊക്കോ ഹറാം തീവ്രവാദികളും സൈന്യവും തമ്മില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടക്കുന്ന രാജ്യമാണ് നൈജീരിയ. ആയിരക്കണക്കിന് സാധാരണക്കാരെ തട്ടിക്കൊണ്ടുപോയി വാര്‍ത്തകളില്‍ നിരന്തരം ഇടംപിടിക്കുന്ന തീവ്രവാദ സംഘടനയാണ് ബൊക്കോ ഹറാം.