അസീർ പ്രവിശ്യയിൽ കനത്ത മഴക്ക് സാധ്യത

Posted on: October 11, 2020 9:19 pm | Last updated: October 11, 2020 at 9:19 pm

അസീർ | സഊദി  അറേബ്യയുടെ തെക്ക്- പടിഞ്ഞാറൻ പ്രവിശ്യയായ  അസീറിൽ  ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്കും കാറ്റിനും  സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

താഴ്വാരകളിലും മറ്റും വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ മാറി താമസിക്കണമെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.