Connect with us

Kerala

സ്വര്‍ണക്കടത്ത്: എല്ലാ തെളിവുകളും വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കെന്ന് മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്തിലെയും ലൈഫ് മിഷന്‍ ഇടപാടിലെയും എല്ലാ തെളിവുകളും മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ പങ്ക് ഓരോ ദിവസവും കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല. അസത്യത്തിന്റെ മൂടുപടത്താല്‍ സത്യത്തെ അധികകാലം മറയ്ക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് തന്നെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതെന്ന് സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സ്വപ്നയെ നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണിത്. കോണ്‍സുലേറ്റുമായുള്ള കാര്യങ്ങള്‍ നോക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അനൗദ്യോഗികമായി മുഖ്യമന്ത്രി ചുമതലപ്പെടുത്തിയെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.  മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യു എ ഇ കോണ്‍സല്‍ ജനറല്‍ നടത്തിയെന്ന് പറയപ്പെടുന്ന സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത് സ്വപ്നയും ശിവശങ്കറുമാണോയെന്ന് മുഖ്യമന്ത്രി പറയണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞു: കെ സുരേന്ദ്രന്‍

സ്വപ്ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നല്‍കിയ മൊഴി പുറത്തുവന്നതോടെ സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബി ജെ പി മൂന്ന് മാസം മുമ്പ് ആരോപിച്ചതെല്ലാം ശരിയായിരുന്നുവെന്ന് അന്വേഷണ ഏജന്‍സിക്ക് വ്യക്തമായിക്കഴിഞ്ഞു. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. അദ്ദേഹത്തിന്റെ ഓഫീസിന് രാജ്യദ്രോഹ കേസില്‍ പങ്കുണ്ടെന്നും വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സി പി എം കേന്ദ്രകമ്മിറ്റി മറുപടി പറയണമെന്നും ധാര്‍മ്മികത ഉണ്ടെങ്കില്‍ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.