Connect with us

Kerala

സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും; ബീച്ചുകളില്‍ അടുത്തമാസം ഒന്നുമുതലും പ്രവേശനം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും. ബീച്ചുകളില്‍ അടുത്തമാസം ഒന്നുമുതലും പ്രവേശനം അനുവദിക്കും. ഹില്‍ സ്റ്റേഷനുകള്‍, സാഹസികസഞ്ചാര കേന്ദ്രങ്ങള്‍, കായലോര ടൂറിസം കേന്ദ്രങ്ങള്‍, നിലമ്പൂര്‍ തേക്ക് മ്യൂസിയം, ആഡ്യന്‍പാറ വെള്ളച്ചാട്ടം തുടങ്ങിയവയാണ് തിങ്കളാഴ്ച തുറക്കുക.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിശ്ചിത എണ്ണം സഞ്ചാരികള്‍ക്കു മാത്രമായിരിക്കും പ്രവേശനം. ഇതുസംബന്ധിച്ച മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി.

---- facebook comment plugin here -----

Latest