Connect with us

National

ഉത്സവ ദിനങ്ങള്‍ വരുന്നു; ജാഗ്രത കൈവിട്ടാല്‍ കൊവിഡ് സ്ഥിതി കൂടുതല്‍ അപകടകരമാകും: കേന്ദ്ര മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | വരും ദിനങ്ങളില്‍ കടുത്ത ജാഗ്രതയും നിയന്ത്രണവും പുലര്‍ത്തിയില്ലെങ്കില്‍ കൊവിഡ് സ്ഥിതി ഭീതിദമായ തോതിലേക്ക് ഉയരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ സിംഗ്. വരുന്ന ഉത്സവ ദിനങ്ങള്‍ കൂടി കണക്കിലെടുത്ത് ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ജാഗ്രത കൈവിട്ടാല്‍ മഹാമാരി വീണ്ടും അപകടകരമായ തോതിലേക്ക് ഉയരുമെന്നും സമൂഹത്തിന് കടുത്ത ഭീഷണിയാകുമെന്നും “ഞായര്‍ സംവാദം” പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഒക്ടോബറില്‍ നടക്കുന്ന നവരാത്രി, ദസറ, നവംബറിലെ ദീപാവലി, ഛാത്ത് പൂജ ആഘോഷങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്താണ് മന്ത്രിയുടെ നിര്‍ദേശം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പുതിയ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ട്. ഇത് പ്രതീക്ഷാജനകമാണ്. എന്നാല്‍, വരും ദിവസങ്ങളില്‍, പ്രത്യേകിച്ച് ഉത്സവ ദിനങ്ങളില്‍ കര്‍ശനമായ ജാഗ്രതയോടെ ഇടപെട്ടില്ലെങ്കില്‍ കൊവിഡ് വീണ്ടും വലിയ തോതില്‍ ഉയരുമെന്നും മന്ത്രി പറഞ്ഞു.