National
ഫ്രാന്‍സില്‍ പറക്കുന്നതിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു; അഞ്ച് മരണം

റെന്നസ് | ഫ്രാന്‍സില്‍ രണ്ട് ചെറുവിമാനങ്ങള്‍ പറക്കുന്നതിനിടെ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. പടിഞ്ഞാറന്‍-മധ്യ ഫ്രാന്‍സിലെ ടൂര്‍സ് നഗരത്തിന്റെ തെക്ക്-കിഴക്ക് ആയിരുന്നു അപകടം.
രണ്ടുപേര്‍ സഞ്ചരിച്ച മൈക്രോലൈറ്റ് വിമാനവും മൂന്ന് യാത്രക്കാരുമായി വന്ന ഡിഎ 40 ടൂറിസ്റ്റ് വിമാനവുമാണ് കൂട്ടിയിടിച്ചത്. വിമാനങ്ങളിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു.രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 50 അഗ്‌നിശമന സേനാ യൂണിറ്റുകളാണ് എത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു
---- facebook comment plugin here -----