Connect with us

National

മുസ്ലിങ്ങളെയും ദളിതരേയും പല ഇന്ത്യക്കാരും മനുഷ്യരായി കാണുന്നില്ല: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി |  ദളിതരെയും മുസ്ലീംകളെയും ആദിവാസികളെയും പല ഇന്ത്യക്കാരും മനുഷ്യരായി കാണുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി.

നാണം കെട്ട കാര്യം എന്തെന്നാല്‍ പല ഇന്ത്യക്കാരും ദളിത്, മുസ്ലീം, ആദിവാസികള്‍ എന്നിവര്‍ മനുഷ്യരാണെന്ന് പോലും കരുതുന്നില്ല. മുഖ്യമന്ത്രിയും പൊലീസും ആരും അവളെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പറയുന്നു, അവര്‍ക്കുവേണ്ടി. മറ്റ് പല ഇന്ത്യക്കാര്‍ക്കും അവള്‍ ആരുമല്ല- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഹത്രാസിലെ പെണ്‍കുട്ടി കൊല്ലപ്പെട്ടതിനുപിന്നാലെ മൃതദേഹം പുലര്‍ച്ചെ രണ്ടുമണിക്ക് ബന്ധുക്കളുടെ പോലും സമ്മതമില്ലാതെ സംസ്‌കരിക്കുകയും മാധ്യമങ്ങള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള അവസരം നിഷേധിക്കുകയും ചെയ്ത സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇതിന് കോണ്‍ഗ്രസിന്റെ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസ് സന്ദര്‍ശിച്ചിരുന്നു. വഇരുവരെയും പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത് രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കുകയും മാധ്യമ, രാഷ്ട്രീയ പ്രവര്‍ത്തക വിലക്ക് യുപി സര്‍ക്കാരിന് നീക്കേണ്ടി വരികയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest