Connect with us

National

ഇടത് എംപിമാരുടെ സംഘം ഇന്ന് ഹത്രാസില്‍; പെണ്‍കുട്ടിയുടെ കുടുംബത്തില്‍നിന്നും വിവരങ്ങള്‍ തേടും

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തെ ഇടത് എംപിമാരുടെ സംഘം ഇന്ന് ഹത്രാസില്‍ എത്തും. സിപിഎം, സിപിഐ, എല്‍ജെഡി പാര്‍ട്ടികളുടെ എംപിമാരാണ്ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുക. കുടുംബാംഗങ്ങളില്‍ നിന്നും ഗ്രാമവാസികളില്‍ നിന്നും സംഘം വിവരങ്ങള്‍ ചോദിച്ചറിയും.

ജില്ലാ കലക്ടറുമായും പോലീസ് മേധാവിയുമായും എംപിമാരുടെ സംഘം കൂടിക്കാഴ്ച നടത്തും. സന്ദര്‍ശന ശേഷം രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവര്‍ക്ക് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എളമരം കരീം, ബികാശ് രഞ്ജന്‍ ഭട്ടാചാര്യ ബിനോയ് വിശ്വം, എം വി ശ്രേയാംസ് കുമാര്‍ എന്നീ എംപിമാരാണ് സംഘത്തില്‍ ഉള്ളത്.

പെണ്‍കുട്ടിയുടെ മരണം ദുരഭിമാനക്കൊലയാണെന്ന ആക്ഷേപത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. പ്രതികളുടെ കത്തിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. എന്നാല്‍ സഹോദരന്റെ മര്‍ദ്ദനമേറ്റാണ് പെണ്‍കുട്ടി മരിച്ചതെന്ന പ്രതികളുടെ ആരോപണം കുടുംബം നിഷേധിച്ചു.
പെണ്‍കുട്ടിയെ വീട്ടുകാര്‍ കൊന്നുവെന്ന പ്രതികളുടെ ആരോപണത്തിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്ന് കുടുംബം ആരോപിച്ചു.

---- facebook comment plugin here -----

Latest