Connect with us

National

ഫോം വീണ്ടെടുത്ത് കോലി; ചെന്നൈയെ വീഴ്ത്തി ബെംഗളൂര്‍

Published

|

Last Updated

ദുബൈ | സീസണിലെ ആദ്യ മത്സരങ്ങളില്‍ നിന്ന് വിത്യസ്തമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി താളം കണ്ടെത്തിയപ്പോള്‍ ചെന്നൈക്കെതിരെ ബെംഗളൂരുവിന് 37 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. കോലിയുടെ 90 റണ്‍സിന്റെ മികവില്‍ ബെംഗളൂര്‍ ഉയര്‍ത്തിയ 170 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ടിന് 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ചെന്നൈ്ക്കായി അമ്പാട്ടി റായിഡുവും (42) നാരായണ്‍ ജഗദീശനും (33) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇരുവരും ചേര്‍ന്ന് 64 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ മറ്റൊരു മികച്ച കൂട്ടുകെട്ട് ഉര്‍ത്താന്‍ കഴിയാത്തതാണ് തിരിച്ചടിയായത്. വാട്‌സണും (14) ധോണി (10) ക്കും കാര്യാമായി ശോഭിക്കാനുമായില്ല.

നേരത്തെ 52 പന്തില്‍ നാല് സിക്‌സും നാല് ഫോറും അടക്കം പുറത്താകാതെയാണ് കോലി 90 റണ്‍സ് വാരിയത്. ദേവ്ദത്ത് പടിക്കല്‍ (34 പന്തില്‍ 33), ശിവം ദുബെ (14 പന്തില്‍ 22 നോട്ടൗട്ട്) എന്നിവരാണ് ആര്‍ സി ബിയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇന്നത്തെ മത്സരത്തോടെ ചെന്നൈയുടെ ഫാഫ് ഡുപ്ലെസി ഐ പി എല്ലില്‍ 50 ക്യാച്ചുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയിലെത്തി.