Connect with us

Covid19

സഊദിയില്‍ കൊവിഡ് മരണം 5000 കടന്നു

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് 19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മരിച്ചത് 22 പേര്‍. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 5000 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1.48 ശതമാനമാണ് രാജ്യത്ത മരണനിരക്ക്. ഇന്ന് 405 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 455 പേര്‍ രോഗമുക്തി കൈവരിക്കുകയും ചെയ്തു.

രാജ്യത്ത് ഇതിനകം 69,76,541 സ്രവ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതോടെ 338,944 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. 324,737 പേര്‍ രോഗമുക്തി നേടി. രോഗമുക്തരുടെ നിരക്ക് 95.81 ശതമാനമാണ്. 9,189 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 842 പേരുടെ നില ഗുരുതരമാണ്.

 

Latest