Connect with us

International

ചൈനയുമായി ചര്‍ച്ചയിലൂടെ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഇന്ത്യ കരുതേണ്ട: അമേരിക്ക

Published

|

Last Updated

വാഷിംഗ്ണ്‍ | അതിര്‍ത്തി വിഷയങ്ങളില്‍ ചൈന സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ചും ഒപ്പം ഇന്ത്യയെ ഉപദേശിച്ചും അമേരിക്ക. ബലപ്രയോഗത്തിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് ചൈനയുടെ ശ്രമം. ഈ സാഹചര്യത്തില്‍ ചൈനയോട് ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന വസ്തുത ഇന്ത്യ തിരിച്ചറിയണമെന്ന് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയന്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് മാസമായി കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി സംഘര്‍ഷത്തിലാണ്. ഇതിന് അയവ് വരുത്താന്‍ നയതന്ത്ര തലത്തിലും മന്ത്രിതലത്തിലും സൈനിക തലത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും നിര്‍ണായകമായ തീരുമാനത്തിലെത്താന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിച്ചിട്ടില്ല. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് പ്രകോപനപരമാണ്. ബലപ്രയോഗത്തിലൂടെ ആധിപത്യം ഉറപ്പിക്കാനാണ് ചൈന ശ്രമിക്കുന്നത്. തായ്വാന്‍ മേഖലയിലും സമാന പ്രകോപനം ചൈന സൃഷ്ടിക്കുന്നു.

വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ സുതാര്യമല്ലാത്ത ചൈനീസ് വായ്പകള്‍ ഉപയോഗിക്കുന്നുണ്ട്. ചൈനീസ് വായ്പകളെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ അവരുടെ പരാമധികാരമാണ് അടിയറവെക്കുന്നത്. ചൈനയുടെ ഏത് ഭീഷണിയില്‍ നിന്നും അമേരിക്കന്‍ ജനതയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. ഇതിനായി ഇന്തോ- പെസഫിക് മേഖലകളില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest