Local News
പത്തനംതിട്ടയിൽ കേരള മുസ്ലിം ജമാഅത്ത് സ്ഥാപക ദിനം ആചരിച്ചു


കേരള മുസ്ലീം ജമാഅത്ത് സ്ഥാപക ദിനത്തില്‍ പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഹാജി അലങ്കാര്‍ പതാക ഉയര്‍ത്തുന്നു.
പത്തനംതിട്ട | കേരള മുസ്ലിം ജമാഅത്ത് അഞ്ചാമത് സ്ഥാപക ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് യൂനിറ്റുകളില്‍ പതാക ഉയര്‍ത്തല്‍, പ്രാര്‍ഥനാ സദസ്സുകള്‍, ശുചീകരണം, മധുര വിതരണം എന്നിവ നടന്നു. പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ ചടങ്ങില്‍ അഷ്‌റഫ് ഹാജി അലങ്കാര്‍ പതാക ഉയര്‍ത്തി.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ.ബിജൂ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഹാജി അലങ്കാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് മൗലവി തവക്കല്‍, ഇസ്മായില്‍, കോയാമോന്‍ പത്തനംതിട്ട സംസാരിച്ചു.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ആഘോഷങ്ങള്‍.
---- facebook comment plugin here -----