Connect with us

Kerala

അബ്ദുല്ലക്കുട്ടിയുടെ കാറില്‍ ഇടിച്ചത് മനപൂര്‍വമല്ലെന്ന് ലോറി ഡ്രൈവര്‍

Published

|

Last Updated

മലപ്പുറം | ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയുടെ കാറില്‍ ലോറി ഇടിച്ചത് മനപൂര്‍വമല്ലെന്ന് ലോറി ഡ്രൈവര്‍ മുഹമ്മദ് സുഹൈല്‍. വാഹനത്തിലുണ്ടായിരുന്നത് അബ്ദുള്ളക്കുട്ടി ആണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മഴയത്ത് ബ്രേക്ക് കിട്ടാഞ്ഞതാണ് വാഹനം അബ്ദുല്ലക്കുട്ടിയുടെ കാറില്‍ ഇടിക്കാന്‍ ഇടയാക്കിയത്. അബ്ദുള്ളക്കുട്ടിയുമായി പ്രശ്നമുണ്ടായ ഹോട്ടലില്‍ താന്‍ പോയിട്ടില്ലെന്നും പോലീസ് പറഞ്ഞപ്പോഴാണ് കാറിലുണ്ടായിരുന്നത് അബ്ദുള്ളക്കുട്ടിയാണെന്ന് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. ലോറി ജീവിത മാര്‍ഗമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി തന്നെ ബലിയാടാക്കരുതെന്നും സുഹൈല്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് മലപ്പുറം രണ്ടത്താണിയില്‍ വെച്ച് അബ്ദുല്ലക്കുട്ടിയുടെ കാറില്‍ ടോറസ് ഇടിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അബ്ദുല്ല കുട്ടി ആരോപിച്ചതോടെയാണ് അപകടം വിവാദമായത്.

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടെയാണ് വാഹനം അപകടത്തില്‍പെട്ടത്. പൊന്നാനിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചതായും ഇതിന് ശേഷമാണ് കാറില്‍ ലോറി വന്നിടിച്ചതെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. ഈ സംഘത്തിന് അപകടവുമായി ബന്ധമുണ്ട് എന്നാണ് അബ്ദുല്ലക്കുട്ടിയുടെ ആരോപണം.

Latest