Kerala
സ്വപ്‌നക്കും സന്ദീപിനുമെതിരെ കോഫെപോസ

കൊച്ചി | തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫെപോസ ചുമത്തി. ഇവരെ കരുതല്‍ തടങ്കലില്‍ വെക്കാനും ഉത്തരവുണ്ട്.
കോഫെപോസ ചുമത്തി ഒരു വര്‍ഷം തടവില്‍ വെക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നല്‍കിയിരുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ അടങ്ങിയ കേന്ദ്ര കോഫെപോസ സമിതിയുടെതാണ് ഉത്തരവ്.
പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണെന്ന കസ്റ്റംസ് വാദം അംഗീകരിച്ചാണ് നടപടി. ജയിലിലെത്തി ഉത്തരവിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് കൈമാറി. പ്രതികള്‍ക്ക് കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. സ്ഥിരം സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെയാണ് കോഫെപോസ ചുമത്തുന്നത്.
---- facebook comment plugin here -----