Connect with us

Covid19

കൊവിഡ്: ലോകത്ത് പ്രതിദിന രോഗബാധിതര്‍ മൂന്നര ലക്ഷം; രോഗബാധയിലും മരണനിരക്കിലും ഇന്ത്യ മുന്നില്‍

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി |  ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 70 ലക്ഷവും പിന്നിട്ടു. 37,089,652 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചെന്ന് വേള്‍ഡോ മീറ്ററും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തു വിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിനം 3,50,000 പേര്‍ക്കാണ് കൊവിഡ് ബാധിക്കുന്നത്.

വൈറസ് ബാധയേത്തുടര്‍ന്ന് 1,072,087 പേര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ 27,878,042 പേര്‍ രോഗമുക്തി നേടിയെന്നും കണക്കുകള്‍ പറയുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, സ്‌പെയിന്‍, അര്‍ജന്റീന, പെറു, മെക്‌സിക്കോ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്.

പ്രതിദിന രോഗികളുടെ വര്‍ധനവില്‍ ഇന്ത്യയാണ് മുന്നില്‍. 24 മണിക്കൂറിനിടെ 73,196 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധിച്ചത്. രോഗബാധയില്‍ ഒന്നാമത് നില്‍ക്കുന്ന അമേരിക്കയില്‍ 60,000നടുത്ത് ആളുകള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. പ്രതിദിന കോവിഡ് മരണങ്ങളുടെ കണക്കിലും ഇന്ത്യയാണ് മുന്നില്‍.

24 മണിക്കൂറിനിടെ ഇന്ത്യയില്‍ 929 പേര്‍ക്കാണ് വൈറസ് ബാധിച്ച് ജീവന്‍ നഷ്ടമായത്. അതേസമയത്ത്, അമേരിക്കയില്‍ 877 പേര്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ആദ്യ 10നു ശേഷമുള്ള 15 രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനും മുകളിലാണ്. ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ഇറാന്‍, ചിലി, ഇറാക്ക്, ബംഗ്ലാദേശ്, ഇറ്റലി,സൗദി അറേബ്യ, ഫിലിപ്പീന്‍സ്, തുര്‍ക്കി, ഇന്തോനീഷ്യ, ജര്‍മനി, പാക്കിസ്ഥാന്‍, ഇസ്രയേല്‍, ഉക്രെയ്ന്‍ എന്നിവയാണ് ഈ 15 രാജ്യങ്ങള്‍.

കാനഡയും, നെതര്‍ലന്‍ഡ്‌സും, റൊമേനിയയും, മൊറോക്കോയും ഇക്വഡോറും ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനു മുകളില്‍ കോവിഡ് ബാധിതരുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Latest