International
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഫൈനല്‍: റാഫേല്‍ നദാല്‍-നൊവാക് ജോക്കോവിച്ച് പോരാട്ടം നാളെ

പാരീസ് | ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ റാഫേല്‍ നദാല്‍-നൊവാക് ജോക്കോവിച്ച് പോരാട്ടം. ഗ്രീസിന്റെ അഞ്ചാം സീഡായ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ഫൈനലിലെത്തിയത്. സ്‌കോര്‍: 6-3, 6-2, 5-7, 4-6, 6-1.
നിലവിലെ ചാമ്പ്യനായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാട്ട്‌സ്മാനെയാണ് സെമിയില്‍ കീഴടക്കിയത്. സെമിയില്‍ 6-3, 6-3, 7-6 (70) എന്ന സ്‌കോറിനാണ് നദാലിന്റെ വിജയം.
ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6.30നാണ് ജോക്കോവിച്ച്-നദാല്‍ ഫൈനല്‍ പോരാട്ടം.
---- facebook comment plugin here -----