Connect with us

Kerala

കൊല്ലം ഓച്ചിറയില്‍ തീപ്പിടിത്തം; അഞ്ച് കടകള്‍ കത്തിനശിച്ചു

Published

|

Last Updated

കൊല്ലം | കൊല്ലത്തെ ഓച്ചിറയില്‍ അഞ്ച് കടകള്‍ കത്തിനശിച്ചു. വയനകം ചന്തയില്‍ പ്രവര്‍ത്തിക്കുന്ന കടകളാണ് കത്തിയത്. ഇന്ന്‌ വൈകിട്ട് ഏഴോടെയാണ് തീപ്പിടിത്തമുണ്ടായത്. വയനകം പ്രസന്നാലയത്തില്‍ പ്രസന്ന കുമാറിന്റെ ഉടമസ്ഥതയിലുള്ള ബി എസ് ഇലക്ട്രിക്കല്‍സ്, മഠത്തില്‍ കാരാഴ്മ കളക്കാട്ട് തറയില്‍ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സിമന്റ് കട കളക്കാട്ടുതറ ഏജന്‍സീസ്, വയനകം കൊയ്പ്പപ്പള്ളി പടീറ്റതില്‍ രാജന്റെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനം, വയനം ബിവാസില്‍ ബാബു കുട്ടന്‍പിള്ളയുടെ സ്വകാര്യ ബേങ്ക്, കുലശേഖരപുരം കൊച്ചു വീട്ടില്‍ സജേഷ് കുമാറിന്റെ തുണിക്കട സ്നേഹ കലക്ഷന്‍സ് എന്നിവയാണ് പൂര്‍ണമായും കത്തിയത്. തീപ്പിടിത്തിന്റെ കാരണം വ്യക്തമല്ല.

കരുനാഗപ്പള്ളി, കായംകുളം എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂനിറ്റുകളും ഓച്ചിറ പോലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ സമയം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.