Connect with us

National

എംഎല്‍എ യുവതിയെ തട്ടിക്കൊണ്ടുപോയി വിവഹം കഴിച്ചെന്ന കേസില്‍ ഹേബിയസ് കോര്‍പ്പസ് തള്ളി

Published

|

Last Updated

ചെന്നൈ | തമിന്‌ഴാട് എംഎല്‍എ 19കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും പരസ്പര സമ്മതത്തോടെയാണ് വിവാഹിതരായതെന്നും ഭര്‍ത്താവിനൊപ്പം പോകാന്‍ ആഗ്രഹിക്കുന്നുവെന്നും യുവതി കോടതിയില്‍ അറിയിച്ചതോടെയാണ് പിതാവിന്റെ ഹര്‍ജി തള്ളിയത്. എംഎല്‍എയായ എ പ്രഭുവിന് എതിരെ ക്ഷേത്ര പൂജാരിയായ സ്വാമിനാഥനാണ് കോടതിയെ സമീപിച്ചത്.

പ്രഭുവും സ്വാമിനാഥന്റെ മകള്‍ സൗന്ദര്യയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും വ്യത്യസ്ത ജാതിയില്‍പെട്ടവരായതിനാല്‍ പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തു. ഇതോടെ യുവതി പ്രഭുവിനൊപ്പം പോകുകയും പ്രഭുവിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹിതയാവുകയുമായിരുന്നു.

ഇതില്‍ പ്രകോപിതനായാണ് പിതാവ് മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകും മുമ്പ് എംഎല്‍എ അവളെ വശീകരിക്കുകയും ചതിയില്‍ പെടുത്തുകയുമായിരന്നുവെന്നാണ് പരാതിയില്‍ ആരോപിച്ചിരുന്നത്. നാല് വര്‍ഷത്തിലേറെയായി പ്രഭുവും യുവതിയും പ്രണയത്തിലായിരുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

താന്‍ 30 വയസ്സ് വരെ ഞാന്‍ രാഷ്ട്രീയവുമായി തിരക്കിലായിരുന്നുവെന്നും ലോക്ക്ഡൗണ്‍ സമയത്താണ് സൗന്ദര്യയെ പരിചയപ്പെട്ടതും പ്രണയത്തിലായതും എന്നാണ് പ്രഭു പറയുന്നത്. തന്റെ ഭാര്യയുടെ പിതാവിനെ വര്‍ഷങ്ങളായി അറിയാം. തങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം എനിക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം തരികയും വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചില രാഷ്ട്രീയ ശക്തികളാണ് തനിക്കെതിരെ അദ്ദേഹത്തിന്റെ മനസ്സില്‍ ശത്രുതയുണ്ടാക്കിയതെന്നും പ്രഭു പറഞ്ഞു.

Latest