Connect with us

Kerala

വീട്ടില്‍ ഒരു തരി സ്വര്‍ണമില്ല; ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിന് സ്വത്ത് വിവരങ്ങള്‍ കൈമാറി

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണ്ണക്കടത്ത് കേസുായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ തുടരവെ തന്റെ സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി മന്ത്രി കെ ടി ജലീല്‍. ഒരു തരി സ്വര്‍ണം പോലും വീട്ടിലില്ലെന്നും മകളും ഭാര്യയും സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കാറില്ലെന്നും മന്ത്രി രേഖാ മൂലം സാക്ഷ്യപ്പെടുത്തുന്നു. തന്റെ ആകെ സമ്പാദ്യം 4.5 ലക്ഷം രൂപയാണ്. അധ്യാപകിയായ ഭാര്യക്ക് 27 വര്‍ഷത്തെ ശമ്പള സമ്പാദ്യമായി 22 ലക്ഷം രൂപ ബേങ്കിലുണ്ട്. മലപ്പുറം ജില്ലയിലെ രണ്ട് കോപ്പറേറ്റീവ് സൊസൈറ്റികളിലായി 5000 രൂപയുടെ ഷെയറുകള്‍ മന്ത്രിക്കുണ്ട്.

വീട്ടില്‍ 1.50 ലക്ഷം രൂപയില്‍ താഴെ വരുന്ന ഫര്‍ണിച്ചറുകളും 1500 പുസ്തകളുമുണ്ട്. മകളുടെ ബേങ്ക് ബാലന്‍സ് 36000 രൂപയും മകന്റേത് 500 രൂപയില്‍ താഴെയുമാണ്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ആറ് തവണ മന്ത്രി വിദേശ യാത്ര നടത്തി. രണ്ട് തവണ യു എ ഇയിലേക്ക്. റഷ്യ, അമേരിക്ക, മാലി ദ്വീപപ്, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് ഓരോ തവണയും യാത്ര നടത്തിയതായി മന്ത്രി രേഖാമൂലം എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിക്കുന്നു.