National
ചെന്നൈ വിമാനത്താവളത്തില്‍ രണ്ട് ദിവസത്തിനിടെ ഒന്നരക്കോടിയുടെ സ്വര്‍ണം പിടികൂടി

ചെന്നൈ | കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ ചെന്നൈ വിമാനത്താവളത്തില്‍ ഒന്നരക്കോടിയിലേറെ രൂപയുടെ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നും വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ ബിസ്‌ക്കറ്റുകളായുമാണ് സ്വര്‍ണം കണ്ടെടുത്തത്. ഇവക്ക് ആരും അവകാശം ഉന്നയിച്ചിട്ടില്ല. ബുധനാഴ്ചയും ചൊവ്വാഴ്ചയും എത്തിയ ചില യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്.
കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ആകെ 3.15 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് വിപണിയില്‍ 1.64 കോടി രൂപവരും. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
---- facebook comment plugin here -----