Connect with us

Ongoing News

റണ്‍മല മറികടക്കാന്‍ പഞ്ചാബിനായില്ല; ഹൈദരാബാദ് ജയം 69 റണ്‍സിന്

Published

|

Last Updated

ദുബായ് |  ഐ പി എല്ലിന്റെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് മുമ്പില്‍ തകര്‍ന്നടിഞ്ഞ് കിംഗ്്‌സ് ഇലവന്‍ പഞ്ചാബ്. ഹൈദരാബാദന്റെ 202 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിന് മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 132 റണ്‍സെടുക്കുന്നതിനെ എല്ലാവരും പുറത്താകുകയായായിരുന്നു. 77 റണ്‍സെടുത്ത നിക്കോളാസ് പുരാന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ പൊരുതിയത്.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് എടുത്തത്. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും ഡേവിഡ് വാര്‍ണറുമാണ് സണ്‍റൈസേഴ്സിന് ഈ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 160 റണ്‍സിന്റെ കൂട്ടുകെട്ട് ആദ്യ വിക്കറ്റില്‍ നേടി.പഞ്ചാബിനായി യുവ താരങ്ങളായ രവി ബിഷ്ണോയി മൂന്നും അര്‍ഷ്ദീപ് സിങ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിക്കുന്ന വിക്കറ്റ് ഷമി സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ എഴ് ഓവറുകള്‍ക്കുള്ളില്‍ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരെ നഷ്ടമായി. സ്‌കോര്‍ 11-ല്‍ നില്‍ക്കെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ റണ്‍ ഔട്ടായി. പിന്നാലെയെത്തിയ പുതുമുഖതാരം പ്രഭ്സിമ്രാനും തിളങ്ങാനായില്ല. സിമ്രാനെ ഖലീല്‍ അഹമ്മദ് പുറത്താക്കി.പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ രാഹുലും നിക്കോളാസ് പൂരനും ചേര്‍ന്ന് ഇന്നിങ്സ് കരകയറ്റുന്നതിനിടെ രാഹുലിനെയും പഞ്ചാബിന് നഷ്ടമായി. ഒരറ്റത്ത് ഉറച്ച് നിന്ന് പൊരുതിയ നിക്കോളാസ് പുരാന് പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല.
സണ്‍റൈസേഴ്സിന് വേണ്ടി റാഷിദ് ഖാന്‍ നാലോവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് പിഴുതത്.

Latest