Connect with us

Kerala

സംസ്ഥാനത്തെ ക്വാറികളില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് കണ്ടെത്തല്‍

Published

|

Last Updated

കോഴിക്കോട്  ഓപ്പറേഷന്‍ സ്റ്റോണ്‍ വാള്‍ എന്ന പേരില്‍ സംസ്ഥാനത്തെ ക്വാറികളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. ചില ക്വാറികളില്‍ ക്രമക്കേട് നടത്തുന്നതിന് മൈനിംഗ് ആന്‍ഡ് ജിയോളി വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും കണ്ടെത്തി. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പാസില്ലാതെ ഓടുന്ന 133 വാഹനങ്ങളും, പെര്‍മിറ്റ് അനുവദിച്ചതിനെക്കാളും കൂടുതല്‍ ലോഡ് കയറ്റുന്ന 157 വാഹനങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു. അനധികൃത ഖനനവും, ക്രമക്കേടുകളും സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്്തിലായിരുന്നു വിജിലന്‍സ് പരിശോധന.

ക്വാറികളില്‍ ഉപയോഗിക്കേണ്ട വെടിമരുന്ന് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. സംസ്ഥാനത്താകെ 67 സ്‌ക്വാഡായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. പരിശോധന നടത്തിയതില്‍ പകുതിയോളം വാഹനങ്ങളും പാസില്ലാതെയാണ് ക്വാറികളില്‍ നിന്ന് ലോഡ് കയറ്റുന്നതെന്നും,പെര്‍മിറ്റില്‍ അനുവദിച്ചതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ ലോഡ് കയറ്റുന്നതായും വിജിലന്‍സ് കണ്ടെത്തി .

അമിതഭാരം കയറ്റിയറ്റിനു മാത്രം 11 ലക്ഷത്തോളം രൂപയാണ് മോട്ടോര്‍ വാഹനവകുപ്പ് ഈടാക്കിയത്. പിടിച്ചെടുത്ത വാഹനങ്ങളില്‍ അമിതഭാരം കയറ്റിയവ മോട്ടോര്‍ വാഹനവകുപ്പിനും, പാസില്ലാതെ വന്ന മൈനിംഗ് ് ആന്‍ഡ് ജിയോളജി വകുപ്പിനും കൈമാറിയിട്ടുണ്ട്. 27 ക്വാറികളില്‍ ക്രമക്കേട് കണ്ടെത്തുകയും ചെയ്തു. ചിലയിടങ്ങളില്‍ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ക്രമക്കേടിന് ഒത്താശ ചെയ്യുന്നതായാണ് വിജിലന്‍സ് നിഗമനം. പരിശോധന സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് മേല്‍നടപടികള്‍ക്കായി സര്‍ക്കാറിന് കൈമാറും.

Latest