Connect with us

Kerala

കേരള മുസ്ലിം ജമാഅത്ത് സ്ഥാപക ദിനം ശനിയാഴ്ച

Published

|

Last Updated

കോഴിക്കോട് | ഒക്‌ടോബര്‍ പത്ത് ശനിയാഴ്ച കേരള മുസ്ലിം ജമാഅത്ത് സ്ഥാപക ദിനമായി ആചരിക്കും. ഇതോടനുബന്ധിച്ച് യൂണിറ്റുകളില്‍ പതാക ഉയര്‍ത്തല്‍, പ്രാര്‍ഥനാ സദസ്സുകള്‍, ശുചീകരണം, സര്‍ക്കിള്‍ സോണ്‍ തലങ്ങളില്‍ ആശുപത്രികളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് ശുചീകരണം, അണു നശീകരണം, സൗജന്യ ഭക്ഷണം വിതരണം തുടങ്ങിയവ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് കാലത്തിന്റെ അനിവാര്യതയായിരുന്നു. ദീനീ രംഗത്ത് ധാരാളം സംഘടനകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ മണ്ണില്‍ ഒരു ശൂന്യതയുണ്ടായിരുന്നു. അത് പരിഹരിച്ചുകൊണ്ടാണ് പരിശുദ്ധ ദീനുല്‍ ഇസ്‌ലാമിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും വേണ്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മ സജീവമാകുന്നത്.

കേരള മുസ്‌ലിം ജമാഅത്തില്‍ സമുദായത്തിന്റെ താഴേത്തട്ട് മുതല്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, വയോജനങ്ങള്‍ മുതല്‍ പണ്ഡിതന്മാര്‍ വരെ വിവിധ തുറകളില്‍ പ്രവര്‍ത്തനനിരതരാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപിത ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനം.

[irp]

സ്ഥാപക ദിനാചരണത്തിന്റെ മുന്നോടിയായി വെള്ളിയാഴ്ച രാത്രി ഏഴ് മുതല്‍ സംഘടിപ്പിക്കുന്ന ഓണ്‍ലെന്‍ സമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്തിന്റെ ഉന്നത നേതൃത്വം പങ്കെടുക്കും. സംസ്ഥാന കൗണ്‍സിലര്‍മാര്‍, ജില്ലാ ഭാരവാഹികള്‍, സോണ്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി, സംഘടനാ കാര്യ സെക്രട്ടറി എന്നിവരാണ് സമ്മേളനത്തില്‍ സംബന്ധിക്കുക.

Latest