13കാരിയെ പീഡിപ്പിച്ചയാള്‍ പോലീസ് സ്‌റ്റേഷനില്‍നിന്നും രക്ഷപ്പെട്ടു

Posted on: October 8, 2020 11:10 am | Last updated: October 8, 2020 at 6:05 pm

തൃശ്ശൂര്‍  | പോലീസ് കസ്റ്റഡിയിലെടുത്ത പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു. തൃശ്ശൂര്‍ സ്വദേശിയായ ബാദുഷയാണ് കൊല്ലം കുളത്തൂപ്പുഴ പോീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്.

പാലക്കാട് കൊപ്പത്ത് 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബാദുഷായെ ഇന്ന് രാവിലെയാണ് കുളത്തൂപ്പുഴ പോലീസ് പിടികൂടിയത്. ഇയാള്‍ക്കായി കൊല്ലം ജില്ലയില്‍ പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു.