Kerala
ലൈഫില്‍ സിബിഐ വേണ്ട: സംസ്ഥാന സര്‍ക്കാറിന്റെതടക്കം ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി | ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് സംബന്ധിച്ച സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാരും യൂണിടാക് ഉടമയും സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിദേശ സഹായം സ്വീകരിച്ചത് കേന്ദ്ര ചട്ടങ്ങള്‍ ലംഘിച്ചായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് എഫ് സി ആര്‍ എ നിയമം ലംഘിച്ചതെന്ന് വ്യക്തമാക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ലൈഫ് മിഷന്‍ യുഎഇ റെഡ് ക്രസന്റ് കരാറുമായി ബന്ധപ്പെട്ട വിവാദ രേഖകള്‍ സിബിഐക്ക് കൈമാറേണ്ടെന്ന് സംസ്ഥാന വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ ഇനി കോടതി നിര്‍ദ്ദേശം ഇല്ലാതെ നല്‍കേണ്ട എന്നാണ് തീരുമാനം. ലൈഫ് മിഷന്‍ കോഴ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണത്തിന് തൊട്ട് മുമ്പായാണ് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.