Kerala
വിജയ് പി നായരെ ആക്രമിച്ച സംഭവം; ഭാഗ്യലക്ഷ്മിക്കും കൂട്ടാളികള്‍ക്കും ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം | സ്ത്രീവിരുദ്ധ പോസ്റ്റിട്ട യൂട്യൂബര്‍ വിജയ് പി. നായരെ കയ്യേറ്റം ചെയ്ത കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ആണ് പ്രോസിക്യൂഷന്‍ എതിര്‍ത്തത്. രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇവരുടെ ജാമ്യേപേക്ഷ പരിഗണിച്ചത്.
പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് നിയമം കയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്നും കൂടുതല്‍ നിയമലംഘകരുണ്ടാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
സ്തീകളെ അധിക്ഷേപിച്ച് യൂട്യൂബില്‍ വീഡിയോ സംപ്രേഷണം ചെയ്ത വിജയ് പി നായരെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ഭാഗ്യലക്ഷ്മിയും സംഘവും മര്‍ദിക്കുകയും മഷിയൊഴിക്കുകയും ചെയ്തത്. ഇത് സോഷ്യല്‍ മീഡിയ വഴി ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. സ്ത്രീകളെ അപമാനിച്ച് പോസ്റ്റിട്ടതിന് വിജയ് പി നായര്‍ക്ക് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ജാമ്യാപേക്ഷയില്‍ ഈ മാസം ഒന്‍പതിന് കോടതി വിധിപറയും.