Kerala
സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ചൊദ്യം ചെയ്യലിനായി വെള്ളിയാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജാരാകാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിന് നോട്ടീസ് നല്‍കി.
സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ കസ്റ്റംസും എന്‍ഐഎയും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. സ്വപ്‌ന സുരേഷിനെ അറിയാമെന്നും എന്നാല്‍ അവര്‍ സ്വര്‍ണക്കടത്ത് നടത്തിയത് സംബന്ധിച്ച് അറിയില്ലെന്നുമാണ് മുന്‍ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്.
രാജ്യത്തുതന്നെ ആദ്യമായാണ് ഇത്ര മുതിര്‍ന്ന ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെതിരേ ദേശവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്.
---- facebook comment plugin here -----