Connect with us

International

രസതന്ത്ര നോബേല്‍ ജിനോം എഡിറ്റിംഗ് സങ്കേതം വികസിപ്പിച്ച രണ്ട് വനിതാ ഗവേഷകര്‍ക്ക്

Published

|

Last Updated

സ്റ്റോക് ഹോം | രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരത്തിന് ഫ്രഞ്ച് ഗവേഷക ഇമാനുവല്‍ ഷാര്‍പന്റിയറും അമേരിക്കന്‍ ഗവേഷക ജന്നിഫര്‍ എ. ഡൗഡ്നയും അര്‍ഹരായി. ജീനോം എഡിറ്റിങ്ങിലുള്ള പ്രത്യേക സങ്കേതമായ ക്രിസ്പര്‍ വികസിപ്പിച്ചെടുത്തതിനാണ് പുരസ്‌കാരം.

ബര്‍ലിനിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറാണ് ഇമാനുവല്‍ ഷാര്‍പന്റിയര്‍. ബെര്‍കിലിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകയാണ് ജന്നിഫര്‍ എ. ഡൗഡ്ന.

10 ദശലക്ഷം സ്വീഡിഷ് ക്രോണ (8.2കോടി രൂപ) യാണ് പുരസ്‌കാരത്തുക.

Latest