Connect with us

International

എട്ട് കാല് മാത്രമല്ല, എട്ട് കണ്ണും; എട്ടുകാലി കുടുംബത്തിലേക്ക് പുതിയ ഗ്ലാമർ താരം

Published

|

Last Updated

സിഡ്‌നി | എട്ടുകാലി വര്‍ഗത്തില്‍ പുതിയ ഇനത്തെ കണ്ടെത്തി. ആസ്‌ത്രേലിയയില്‍ വീടിന്റെ പിന്നാമ്പുറത്ത് ഒരു വീട്ടമ്മയാണ് പുതിയ ഇനത്തെ ആദ്യമായി കണ്ടത്. മറ്റ് എട്ടുകാലികളില്‍ നിന്ന് വ്യത്യസ്തമായി എട്ട് കണ്ണുകളും ഇതിനുണ്ട്. നീലനിറത്തില്‍ ഏറെ ആകര്‍ഷണീയമാണ്.

ന്യൂ സൗത്ത് വെയില്‍സിലെ ഒരു പ്രകൃതി സ്‌നേഹി കൂടിയായ ഡി ജോര്‍ജ് ആണ് അവിചാരിതമായി ഈ എട്ടുകാലിയെ കണ്ടത്. അതിന്റെ പ്രത്യേകതകള്‍ ശ്രദ്ധിച്ച അവര്‍ ഇതിന്റെ ചിത്രമെടുത്ത് ബാക്ക് യാര്‍ഡ് സുവോളജി എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മെലിഞ്ഞിരിക്കുന്ന ഈ എട്ടുകാലിക്ക് അതീവ വശ്യതയുണ്ടായിരുന്നെന്ന് അവര്‍ പറഞ്ഞു.

ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ട എട്ടുകാലിയെ സംബന്ധിച്ച് വിദഗ്ധ പഠനം നടത്തിയ ജോസഫ് ഷുബെര്‍ട്ട്, ഡി ജോര്‍ജിനെ ബന്ധപ്പെടുകയും എട്ടുകാലിയെ പിടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രണ്ടാഴ്ച മുമ്പാണ് ഡി ജോര്‍ജ് വീണ്ടും ഈ എട്ടുകാലിയെ കണ്ടത്. തുടര്‍ന്ന് പിടികൂടി ഷുബെര്‍ട്ടിന് അയച്ചുകൊടുക്കുകയായിരുന്നു.

https://www.facebook.com/backyardzoology/posts/1021905167995792 

---- facebook comment plugin here -----

Latest