റിയല്‍മി 7ഐ ഇന്ത്യയിലെത്തി

Posted on: October 7, 2020 2:42 pm | Last updated: October 7, 2020 at 2:43 pm

ന്യൂഡല്‍ഹി | റിയല്‍മി 7 സീരിസിലെ പുതിയ മോഡല്‍ 7ഐ ഇന്ത്യന്‍ വിപണിയിലെത്തി. വാനില റിയല്‍മി 7, റിയല്‍മി 7 പ്രോ ഉള്‍പ്പെടുന്നതാണ് 7 സീരീസ്. ക്വാഡ് റിയര്‍ ക്യാമറ, ഹൈ റിഫ്രഷ് റേറ്റ് സ്‌ക്രീന്‍, ഒക്ട കോര്‍ പ്രൊസസ്സര്‍ തുടങ്ങിയവയുണ്ട്.

4ജിബി+64ജിബി മോഡലിന് 11,999 രൂപയും 4ജിബി+ 128ജിബിക്ക് 12,999 രൂപയുമാണ് വില. ഫ്യൂഷന്‍ ഗ്രീന്‍, ഫ്യൂഷന്‍ ബ്ലൂ നിറങ്ങളില്‍ ലഭ്യമാണ്. ഈ മാസം 16ന് ഫ്ളിപ്കാര്‍ട്ട്, റിയല്‍മി.കോം, ചില്ലറ വില്‍പ്പനശാലകളില്‍ തുടങ്ങിയയിടങ്ങളില്‍ വില്‍പ്പനക്കെത്തും.

64 മെഗാപിക്‌സല്‍ ആണ് പ്രൈമറി ക്യാമറ വരുന്നത്. 8, 2 മെഗാപിക്‌സലുകളാണ് രണ്ടും മൂന്നും നാലും ക്യാമറയുടെ ശേഷി. മുന്‍വശത്തെ ക്യാമറ 16 മെഗാപിക്‌സല്‍ ആണ്. 5,000 എം എ എച്ച് ബാറ്ററി, 18 വാട്ട് അതിവേഗ ചാര്‍ജിംഗ് എന്നിവയുമുണ്ട്.

ALSO READ  രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കുട്ടികള്‍ക്കും വന്‍തോതില്‍ രോഗബാധ