Connect with us

Kozhikode

ജുമുഅ നിസ്കാരം: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് കാന്തപുരം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

Published

|

Last Updated

കോഴിക്കോട് |  വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നിസ്കാരത്തിന് കൊവിഡ് വ്യാപന സാഹചര്യത്തിൽ ആളുകൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു.
ജുമുഅ നിസ്കാരം മതപരമായി സാധുവാകണമെങ്കിൽ നാൽപത് പേരുടെ സാന്നിധ്യം നിർബന്ധമാണെന്നതിനാൽ അതിന് അനുവാദം നൽകണമെന്ന് കാന്തപുരം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന ഈ ഘട്ടത്തിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ  ഓരോരുത്തരുടെയും ഇടപെടലുകൾ വളരെ സൂക്ഷ്മതയോടെയാവണമെന്ന് കാന്തപുരം പറഞ്ഞു.

Latest