Connect with us

National

സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റ്് മുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഒളിച്ചിരിക്കുന്ന കൂടുതല്‍ ഭികരര്‍ക്കായി പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സുഗാന്‍ ഗ്രാമത്തില്‍ സൈന്യം തിരച്ചില്‍ ആരംഭിച്ചത്. ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ വഴങ്ങാതെ സൈന്യത്തിനെതിരെ വെടിയുതിര്‍ത്തു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ട് പേര്‍ കൊപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.

 

---- facebook comment plugin here -----

Latest