Connect with us

National

വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

ചെന്നൈ | കൊവിഡ് മുക്തനായി വീട്ടില്‍ തിരിച്ചെത്തിയ ഡി എം ഡി കെ നേതാവും തമിഴ് നടനുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടെന്നുണ്ടായ അനാരോഗ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വാകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമാണുള്ളതെന്നും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും ഡി എം ഡി കെ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം 24ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം അദ്ദേഹത്തിന്റെ ഭാര്യ്ക്കും രോഗം സ്ഥിരീകരിച്ചു. പിന്നീട് ഈ മാസം രണ്ടിനാണ് ഇരുവരും കൊവിഡ് ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.