Connect with us

Saudi Arabia

ജിസാന്‍ പ്രവിശ്യയില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published

|

Last Updated

ജിസാന്‍  | സഊദി അറേബ്യയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ജിസാനില്‍ കാറ്റോട് കൂടിയുള്ള കനത്ത മഴക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അബൂ-അരിഷ്, അല്‍-ദയര്‍ , അല്‍-ദര്‍ബ്, സാംത, ഫിഫ, എന്നീ പ്രദേശങ്ങളിലാണ് കനത്ത കാറ്റോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുളളത് . ഈ സമയങ്ങളില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, താഴ് വരകളിലെ വെള്ളകെട്ടുകളിലേക്ക് ഇറങ്ങരുതെന്നും സിവില്‍ ഡിഫന്‍സ് മാധ്യമ വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ യഹ്യ അല്‍ ഗാംദി അറിയിച്ചു

Latest