Connect with us

Saudi Arabia

റിപ്പബ്ലിക് ഓഫ് ബര്‍കിന ഫാസോയില്‍ സഊദി പുതിയ എംബസികെട്ടിടം തുറന്നു

Published

|

Last Updated

റിയാദ് | ആഫ്രിക്കന്‍ രാജ്യമായ റിപ്പബ്ലിക് ഓഫ് ബര്‍കിന ഫാസോയില്‍ സഊദി അറേബ്യ പുതിയ എംബസി കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സഊദിയുടെ ആഫ്രിക്കന്‍ രാജ്യ-കാര്യ സഹമന്ത്രി അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസും , റിപ്പബ്ലിക് ഓഫ് ബര്‍കിനയുടെ വിദേശകാര്യ മന്ത്രിയും,അന്താരാഷ്ട്ര സഹകരണ മന്ത്രിയുമായ ഫാസോ ആല്‍ഫ ബാരിയുഎംസി ചേര്‍ന്ന് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ സഹകരണ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് .പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മാലി , നീഷര്‍ , ബെനിന്‍ , ഘാന, ടോഗോ , ഐവറി കോസ്റ്റ് രാജ്യങ്ങള്‍ക്കിടയിലാണ് ബര്‍കിന ഫാസോ സ്ഥിതിചെയ്യുന്നത് . നേരത്തെ റിപ്പബ്ലിക്ക് ഒഫ് അപ്പര്‍ വോള്‍ട്ട എന്നറിയപ്പെട്ടിരുന്ന ഈ രാജ്യം 1984 ഓഗസ്റ്റ് 4-നാണ് ബര്‍ക്കിനാ ഫാസോ എന്ന പേര്‍ സ്വീകരിച്ചത്.

 

Latest