Kerala
രോഗിയെ പുഴുവരിച്ച സംഭവം: ഡോക്ടര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം | രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ. അരുണ, നഴ്‌സുമാരായ ലീന കുഞ്ചന്‍, രജനി എന്നിവര്‍ക്കെതിരായ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
---- facebook comment plugin here -----