Kerala
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്; ബി ജെ പി ഐ ടി സെല്‍ കോര്‍ഡിനേറ്റര്‍ അറസ്റ്റില്‍

ആലത്തൂര്‍ | സാമൂഹിക മാധ്യമത്തിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ബി ജെ പി ആലത്തൂര്‍ മണ്ഡലം ഐ ടി സെല്‍ കോര്‍ഡിനേറ്റര്‍ അറസ്റ്റില്‍. ആലത്തൂര്‍ പെരുങ്കുളം സ്വദേശി അശ്വിന്‍ മുരളിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഐ ടി ആക്ട് 67 ബി പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
സി ഐ. ബോബിന്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അശ്വിന്‍ മുരളിയെ അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു.
---- facebook comment plugin here -----